തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ വിപണിയില്‍ വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകള്‍ സുലഭമായിട്ടും നടപടിയെടുക്കാതെ ആരോഗ്യഭക്ഷ്യസുരക്ഷാ വകുപ്പ്.
പലചരക്ക് വ്യാപാരകേന്ദ്രങ്ങളിലും മാർജിൻ ഫ്രീ മാർക്കറ്റുകളിലുമെല്ലാം അന്തർ സംസ്ഥാന ബ്രാൻഡുകളായ വെളിച്ചെണ്ണയാണ് വലിയ തോതില്‍ വിറ്റഴിക്കപ്പെടുന്നത്.
തട്ടുകടകളിലും ബേക്കിംഗ് ഹൗസുകളിലുമെല്ലാം വ്യാജ എണ്ണകളുടെ ഉപയോഗം നാള്‍ക്കുനാള്‍ വർദ്ധിച്ചുവരികയാണ്. വെളിച്ചെണ്ണയുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തില്‍ വ്യാജ എണ്ണലോബികള്‍ക്കെതിരെ സർക്കാർ കർശ്ശന നടപടി സ്വീകരിക്കാതെ പൊജുജനാരോഗ്യ സംവിധാനത്തെ തകർക്കുകയാണെന്നും ആക്ഷേപമുയരുന്നു.ബേക്കറികളില്‍ നിന്ന് വാങ്ങുന്ന എണ്ണ ചേർത്ത ഉത്പന്നങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
ശുദ്ധമായ വെളിച്ചെണ്ണയില്‍ മറ്റ് ഭക്ഷ്യഎണ്ണകള്‍ കലർത്തി നിർമ്മിക്കുന്ന ബ്ലെൻഡഡ് വെളിച്ചെണ്ണ ബ്രാൻഡുകള്‍ റീട്ടെയില്‍ ഹോള്‍സെയില്‍ വിപണികളില്‍ ലഭ്യമാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് ഹോള്‍ സെയില്‍ വിപണിയില്‍ 400 രൂപയും റീട്ടെയില്‍ ഔട്ട് ലെറ്റുകളില്‍ 440 നും മുകളിലാണ് വില. എന്നാല്‍ ബ്ലെൻഡഡ് വകഭേദത്തില്‍പ്പെട്ടവക്ക് 100 രൂപ കുറവും. ഉയർന്ന തോതില്‍ വിറ്റഴിക്കപ്പെടുന്നത് ഇത്തരത്തിലുള്ള ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അംഗീകാരമില്ലാത്തെ എണ്ണകളാണ്.
