കൊട്ടാരക്കര: സ്വകാര്യ ബസിനുള്ളില്‍ വിദ്യാർത്ഥികളും യുവാക്കളും തമ്മില്‍തല്ലി.
കൊല്ലം പുത്തൂരിലാണ് സംഭവം. ബസില്‍ യുവാക്കള്‍ നായയെ കയറ്റിയത് ചോദ്യം ചെയ്തതാണ് സംഘർഷത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ കൈതക്കോട് സ്വദേശികളായ അമല്‍, വിഷ്‌ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുത്തൂരില്‍ നിന്നാണ് നായയുമായി രണ്ട് യുവാക്കള്‍ ബസില്‍ കയറിയത്. എന്നാല്‍ ബസിനുള്ളില്‍ നായയെ കയറ്റാൻ സാധിക്കില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
വിദ്യാർത്ഥികള്‍ കയറുമ്പോള്‍ തിരക്കുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കിയത്. ഇത് തർക്കമാവുകയും ബസിലുണ്ടായിരുന്ന വിദ്യാർത്ഥികള്‍ ഇടപെടുകയും ചെയ്തു.
പിന്നാലെ വാക്കുതർക്കം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. നായയുമായി കയറിയ യുവാക്കള്‍ മദ്യപിച്ചിരുന്നതായും വിവരമുണ്ട്.
