പല്ലുതേയ്‌ക്കാതെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ നിങ്ങൾക്ക്? ഇത് ഗുണമോ ദോഷമോ? അറിയാം ഇക്കാര്യങ്ങള്‍

കോട്ടയം: പല്ലു തേയ്‌ക്കാതെ കാപ്പി കുടിക്കുന്ന ശീലം എല്ലാവര്‍ക്കുമുണ്ട്.

എന്നാല്‍, വെറുംവയറ്റില്‍ വെള്ളം കുടിക്കുമ്പോള്‍ സൂക്ഷിക്കണം. അത് എങ്ങനെയാകണം, എന്ത് കുടിക്കണമെന്ന് അറിഞ്ഞിരിക്കണം. പല രോഗങ്ങള്‍ക്കും വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് പരിഹാരമാകും.

പല്ലു തേയ്‌ക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കണം. 40-45 മിനിറ്റു നേരത്തേയ്‌ക്ക് പിന്നീട് ഒന്നും കഴിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. നാല് ഗ്ലാസ് വെള്ളം ഓരോ ദിവസവും കുടിയ്‌ക്കുക. പിന്നീട് ഓരോ ഗ്ലാസ് വീതം കൂട്ടിയാല്‍ മതി.

ഇതുപോലെ തുടര്‍ന്നാണ് ഗ്യാസ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും മാറും. പ്രമേഹം, ബിപി എന്നിവ കുറയ്‌ക്കാന്‍ സാധിക്കും. വാതമുള്ളവരും ഇതു പോലെ വെള്ളം കുടിക്കുക.