കോട്ടയം എംജി സർവകലാശാല ക്യാംപസിൽ തീപിടിത്തമുണ്ടായത് പരിഭ്രാന്തി പടർത്തി; തീപിടിത്തമുണ്ടായത് മാലിന്യകൂമ്പാരത്തിൽ നിന്ന്; കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി

കോട്ടയം: എംജി സർവകലാശാല ക്യാംപസിൽ തീപിടിത്തമുണ്ടായത് പരിഭ്രാന്തി പടർത്തി.

ബിഹേവിയറൽ സയൻസ് ഡിപ്പാർട്ട്മെന്റിനു സമീപം മാലിന്യകൂമ്പാരത്തിൽ നിന്നാണ് തീപിടിത്തമുണ്ടായത്.

ബുധനാഴ്‌ച പുലർച്ചെ 4 മണിയോടെയാണ് സംഭവം. ക്യാംപസിനോട് ചേർന്ന് സ്വകാര്യ ഹോസ്‌റ്റൽ പ്രവർത്തിക്കുന്നുണ്ട്. ഹോസ്‌റ്റലിലെ വിദ്യാർഥികളാണ് തീ കത്തുന്നത് കണ്ടത്.

തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റ് എത്തി പുലർച്ചെ 5 മണിയോടെ തീ നിയന്ത്രണവിധേയമാക്കി.