കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ യുവതി വീണ്ടും ശസ്ത്രക്രിയക്ക് ഒരുങ്ങുകയാണ്.
പന്തീരാങ്കാവ് സ്വദേശിനി കെ കെ ഹർഷീന അടുത്ത മാസം ശസ്ത്രക്രിയക്ക് വിധേയയാകും.
ഒരു മെഡിക്കല്‍ ഉപകരണം കാരണം ഹർഷീനയുടെ ജീവിതം തലകീഴായി മറിഞ്ഞു.
അടുത്ത മാസം വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാകും. തുടർ ചികിത്സയില്‍ സർക്കാർ ഇടപെടണമെന്നാണ് ഹർഷിനയുടെ ആവശ്യം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ജീവനക്കാരുടെ അശ്രദ്ധ മൂലം ജീവിതം തുലാസിലായതാണ് ഹർഷീനയുടേത്. വയറ്റില്‍ കുടുങ്ങിയ കത്രിക നീക്കം ചെയ്തിട്ടും ആരോഗ്യപ്രശ്‌നങ്ങള്‍ വിടാതെ കൂടെയുണ്ട്.
വയറിനുള്ളില്‍ വീണ്ടും കൊഴുപ്പ് അടിഞ്ഞു കൂടി. ഇത് നീക്കം ചെയ്യാനാണ് വീണ്ടും ശസ്ത്രക്രീയ. അടുത്ത മാസം 11 നാണ് അഞ്ചാമത്തെ ശസ്ത്രക്രിയക്ക് വിധേയേയാകേണ്ടത്.
