തൃശൂർ: ലോകസഭ തെരെഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ യുഡിഎഫ് ഇപ്പോഴും വിയർക്കുകയാണ്. ലക്ഷങ്ങളുടെ ലീഡ് നേടി വിജയിച്ചെങ്കിലും തൃശൂരിൽ നേരിട്ട പരാജയം വളരെ തലവേദനയായിരിക്കുകയാണ്. കൂടാതെ, വോട്ട് കുറഞ്ഞതും പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയായിരിക്കുകയാണ്.
കോണ്‍ഗ്രസിലെ പ്രധാന നേതാവാണ് സിറ്റിങ്ങ് സീറ്റിൽ മൂന്നാംസ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടിരിക്കുന്നത്. സുരക്ഷിതമായ വടകരയില്‍ നിന്നും തൃശൂരില്‍ മുരളീധരനെ എത്തിച്ചത് ശക്തമായ മത്സരം എന്ന സന്ദേശം നല്‍കാനായിരുന്നു. എന്നാല്‍ ഈ നീക്കത്തിന് കടുത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
പ്രചരണത്തിൽ ഉണ്ടായ വീഴ്ച്ചകൾ ഒന്നായി എടുത്ത് പറഞ്ഞ് മുരളീധരൻ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു. ടി എൻ പ്രതാപനെ പ്രതി സ്ഥാനത്ത് നിർത്തിയായിരുന്നു വിമർശനം. പ്രതാപനേയും ഡിസിസി നേതൃത്വത്തേയും രൂക്ഷമായി വിമര്‍ശിച്ചാണ് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നത്. ഈ തിരിച്ചടി നേരിടാനാണ് മുരളീധരനെ തൃശൂരില്‍ ഇറക്കിയത്. ഇതോടെ ചേട്ടനും അനിയത്തിയും തമ്മിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കളത്തിലുണ്ടായിരുന്നു.
കൂടെ നിൽക്കുന്നവർ പോലും ചതിക്കുമെന്ന് പത്മജ പറഞ്ഞപ്പോൾ വളരെ മോശമായി മുരളീധരൻ പരിഹസിക്കുകയും ഇങ്ങനൊരു അനിയത്തി എനിക്കിനിയില്ല എന്ന് പറയും ചെയ്തു. എന്നാൽ തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പടത്മജ പറഞ്ഞതെല്ലാം ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങൾ വന്നത്.
