നവകേരളാ സദസിലെ ക്രമസമാധാനപാലനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പൊലീസുകാര്‍ക്ക് ‘ഗുഡ് സര്‍വീസ് എൻട്രി’.

പാരിതോഷികം നല്‍കേണ്ടവരുടെ പട്ടിക അയക്കാൻ എ.ഡി.ജി.പി നിര്‍ദേശം നല്‍കി.സിപിഒ മുതല്‍ ഐജി വരെയുള്ള എല്ലാ പൊലീസുകാരെയും പ്രത്യേകം അഭിനന്ദിച്ചു കൊണ്ടാണ് എഡിജിപി പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടുള്ള സന്ദേശമയച്ചത്.

നവകേരള സദസ്സില്‍ സുസ്ത്യര്‍ഹ സേവനം കാഴ്ച വച്ച എല്ലാ പൊലീസുദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട മേലധികാരികള്‍ ഗുഡ് സര്‍വീസ് എൻട്രി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ഏത് പൊലീസുകാര്‍, എവിടെ മികച്ച പ്രകടനം കാഴ്ച വെച്ചു എന്ന് ചൂണ്ടിക്കാട്ടി, അവര്‍ പാരിതോഷികത്തിന് അര്‍ഹരെങ്കില്‍ പട്ടിക തയ്യാറാക്കണമെന്നും എഡിജിപി അറിയിച്ചിട്ടുണ്ട്.