വ്യാജ രേഖയുണ്ടാക്കി ബലാത്സംഗ കേസില്‍ ജാമ്യം നേടി; മുൻ എസ്‌എച്ച്‌ഒയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വ്യാജരേഖ ഹാജരാക്കി ബലാത്സംഗ കേസില്‍ മുൻ‌കൂർ ജാമ്യം നേടിയ മുൻ എസ് എച്ച്‌ ഒ ആയിരുന്ന എ വി സൈജുവിന്‍റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി.

ജസ്റ്റിസ് പി ഗോപിനാഥ് ആണ് ജാമ്യം റദ്ദാക്കിയത്. ബലാത്സംഗ കേസിലെ പരാതിക്കാരിയായ ഡോക്ടർ നല്‍കിയ ഹർജിയിലാണ് നടപടി.

സൈജു ജി ഡി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈം ബ്രാ‌ഞ്ചും കോടതിയെ അറിയിച്ചിരുന്നു.
ഡോക്ടർക്കെതിരെ താൻ നേരത്തെ പരാതി നല്‍കിയെന്നതിന്‍റെ രേഖയാണ് സ്റ്റേഷനില്‍ വ്യാജമായി തിരുകി കയ്റ്റിയത്. മുൻ വൈരാഗ്യമാണ് ബലാത്സംഗ പരാതിക്ക് പിന്നില്‍ എന്ന് വരുത്തുന്നതിനായിരുന്നു ഇത്.

വിവാഹ വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും സൈജു ബലാത്സംഗം ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതി.