ആറ്റുകാല്‍ പൊങ്കാലക്കിടെ മാല മോഷണം; തമിഴ്നാട്ടില്‍ നിന്നുള്ള നാലംഗ സംഘം പിടിയില്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്കിടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട്ടില്‍ നിന്നുള്ള നാലംഗ സംഘം പിടിയില്‍.

മേട്ടുപ്പാളയം സ്വദേശിനികളായ റോസ്നി, മീനാക്ഷി, ശാന്തി, മീന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ക്ഷേത്ര പരിസരത്ത് വെച്ച്‌ മാല മോഷ്ട്ടിക്കുന്നതിനിടെ 2 കേസുകളിലായാണ് ഇവരെ പിടികൂടിയത്.

നേരത്തെയും ഇവർ സമാനക്കേസുകളില്‍ പ്രതികളാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.