മാറിമറിഞ്ഞ് സ്വർണവില; ഇന്ന് വീണ്ടും ഇടിഞ്ഞു, പവന് കുറഞ്ഞത് 2160 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,02,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 12,865 രൂപയും. ഇന്നലെ ഒടുവില്‍ രേഖപ്പെടുത്തിയ വിലയുമായി താരതമ്യം ചെയ്‌ത്‌ നോക്കുമ്പോള്‍ ഇന്ന് പവന് 2160 രൂപയും ഗ്രാമിന് 270 രൂപയും കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 84,600 രൂപയാണ് വില. ഗ്രാമിന് 10,575 രൂപയും. 220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കുറഞ്ഞിട്ടുള്ളത്. ഒരു പവന്‍ 14 കാരറ്റ് സ്വര്‍ണത്തിന് 65,880 രൂപയും ഒരു പവന്‍ 9 കാരറ്റ് സ്വര്‍ണത്തിന് 42,520 രൂപയുമാണ് ഇന്നത്തെ വിപണിവില.

വെള്ളിവിലയില്‍ ഇന്ന് വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാമിന് 230 രൂപയും 10 ഗ്രാമിന് 2,300 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 235 രൂപയും 10 ഗ്രാമിന് 2,350 രൂപയുമായി വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 4 തവണയാണ് സ്വര്‍ണവില മാറിമറിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ഒരുലക്ഷത്തിന് താഴെ പോയ സ്വര്‍ണവില വൈകുന്നേരമായപ്പോള്‍ രണ്ട് തവണ വര്‍ധിച്ചു. ഒരു പവന് 1,05,080 രൂപയിലാണ് ഒടുവില്‍ വ്യാപാരം നടന്നത്.

ഇനിയും സ്വര്‍ണവില കുറയാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആരംഭത്തില്‍ സ്വര്‍ണവില വന്‍ തോതില്‍ കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് യുഎസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും സ്വര്‍ണവില താഴേക്ക് പോകുന്നതുമാണ് ദൃശ്യമായത്. ഇപ്പോഴത്തെ വിലക്കുറവ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരമാണെങ്കിലും സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ക്ക് നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.