സ്വർണവില ഇന്ന് താഴേക്ക്; പവന് കുറഞ്ഞത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് ഇന്ന് കുറഞ്ഞത്. 1,05,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 1080 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്.

അതേസമയം 18 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 85, 912രൂപയും 24 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1,14,544രൂപയാണ് ഇന്നത്തെ വില. തുടർച്ചയായ അഞ്ചു ദിവസമായി സ്വർണവിലയിൽ വലിയ ഉയർച്ചയാണ് കണ്ടുവന്നത്. കഴിഞ്ഞദിവസം രാവിലെ 800 രൂപയുടെ വർധനവ് ഉണ്ടായതിന് പിന്നാലെ ഉച്ചയോടെ 280രൂപ കൂടി വില വർധനവ് വന്നിരുന്നു. പിന്നാലെയാണ് ചെറിയ ഇടിവ് ഉണ്ടായിരിക്കുന്നത്.

ആഗോളതലത്തിൽ കുറേദിവസങ്ങളായി സ്വർണവില ഉയരുന്ന സാഹചര്യത്തിൽ നിക്ഷേപകർ വിറ്റ് ലാഭമെടുക്കുന്നതിന് തിരക്ക് കൂട്ടിയതോടെയാണ് വിലയിൽ പ്രകടമായ മാറ്റം വന്നത്. കഴിഞ്ഞദിവസം രാജ്യാന്തരതലത്തിൽ റെക്കോർഡ് വിലയായ 4641 ഡോളറിൽ എത്തിയ ശേഷമാണ് ഈ ലാഭമെടുപ്പ് പ്രകടമായത്. ഇതിന്റെ തുടർച്ചയായാണ് കേരളത്തിൽ ഇന്ന് വില കുറവ് ദൃശ്യമായത്.