സ്വർണവില ഇന്ന് താഴേക്ക്; കുറഞ്ഞത് ആയിരത്തിലേറെ രൂപ, സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസം

സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവന്റെ വില 1,13,600 രൂപയായി. ഇന്നലെ 1,14,720 രൂപയായിരുന്നു. 1120 രൂപയാണ് പവന് ഇന്ന് കുറഞ്ഞിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 153 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 1,23,928 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ കുറഞ്ഞതോടെ 92,944 രൂപയാണ് ഈ കാറ്റഗറിയില്‍ പവന് ചിലവ് വരിക. സ്വര്‍ണം പോലെ തന്നെ ആഭരണപ്രേമികള്‍ക്ക് ഇടയില്‍ വെള്ളിയും ഇക്കഴിഞ്ഞ കുറച്ച് നാളുകളായി ശ്രദ്ധ നേടുന്നുണ്ടായിരുന്നു. ഇത് വെള്ളിയുടെ വിലയില്‍ വര്‍ധനവ് ഉണ്ടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ ഇവിടെയും കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയിരിക്കുകയാണ്. ചാഞ്ചാടി നിന്നിരുന്ന വെള്ളിയുടെ വില ഗ്രാമിന് 275 ആയിരുന്നു ഇന്നലെ. ഇന്ന് വില 10 രൂപ കൂടി കുറഞ്ഞ് 265ല്‍ എത്തിയിരിക്കുകയാണ്. 10 ഗ്രാം വെള്ളിയുടെ വില 2650 രൂപയാകും. പണിക്കൂലി കൂടി ചേര്‍ക്കുമ്പോള്‍ വെള്ളിയുടെ ആഭരണങ്ങള്‍ക്ക് 3000 രൂപയ്ക്ക് മുകളിലായി ചിലവ് വരും.

ആഗോള വിപണിയിലെ വിലയിടവാണ് സ്വര്‍ണവില പടിയായി കുറയാന്‍ കാരണം. യുഎസ് ഡോളര്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ്-ഇറാന്‍ ആണവ ചര്‍ച്ചകളും റഷ്യ-ഉക്രെയ്ന്‍ ചര്‍ച്ചകളും സ്വര്‍ണവിലയെ സ്വാധീനിക്കും. കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കാണ് നീങ്ങുന്നതില്‍ അത് സ്വര്‍ണവില കുത്തനെ ഉയര്‍ത്തിയേക്കും. സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും സ്വര്‍ണം ഇപ്പോഴും സുരക്ഷിത നിക്ഷേപം തന്നെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുഎസുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ കണക്കിലെടുത്താലും വിലയില്‍ വന്‍ വിലയിടവ് സംഭവിക്കാന്‍ സാധ്യതയില്ല.