സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തൊട്ട് സ്വർണം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഗ്രാമിന് ഇന്നലത്തെ വിലയിൽ നിന്ന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 1,14,080 രൂപയിലെത്തി. ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിലാണിത്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റനില്ല. വെള്ളി ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2700 രൂപയുമാണ് ഇന്നത്തെ വില.

14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,125 രൂപയും പവന് 73,000 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,885 രൂപയും പവന് 47,080 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 1,13,920 രൂപയിലാണ് ഒടുവില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. ക്രൂഡോയില്‍ വില കുറയാന്‍ തുടങ്ങിയതോടെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് ഇന്നലെയും വിപണിയില്‍ കണ്ടത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന് സമവായ ചര്‍ച്ചയ്ക്ക് വീണ്ടും സാധ്യതയുണ്ടായതോടെയാണ് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധനവ് കണ്ടുതുടങ്ങിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന പവന്‍ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.