കോലഞ്ചേരി: നേന്ത്രപ്പഴം ചില്ലറ വില കിലോ നൂറിലേയ്ക്കടുക്കുന്നു.
വില കുതിച്ചു പായുമ്പോഴും നാട്ടിലെ കർഷകന് നേട്ടം ലഭിക്കുന്നില്ല.
45 – 50 വിലയുണ്ടായിരുന്ന നേന്ത്രനാണ് 90- 95 വില നിലവാരത്തിലേയ്ക്ക് ഉയർന്നത്.
നാട്ടിലെ ഉത്പാദനക്കുറവാണ് വില ഇത്ര കണ്ട് ഉയരാൻ കാരണം. എന്നാല്‍ പൊതു വിപണിയില്‍ വില കൂടിയിട്ടും നാടൻ നേന്ത്രക്കായയ്ക്ക് 55 രൂപ മാത്രം നല്‍കിയാണ് കച്ചവടക്കാർ കുല സംഭരിക്കുന്നത്.
കാലം മാറിയുള്ള കാലാവസ്ഥ വാഴകൃഷിക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. കനത്ത ചൂടില്‍ കുലച്ച വാഴകള്‍ ഒടിഞ്ഞു വീഴുകയാണ്. പലരും മണ്ണെടുത്ത സ്ഥലങ്ങള്‍ പാട്ടത്തിനെടുത്താണ് കൃഷിയറിക്കിയിരിക്കുന്നത്. ഇവിടെ നനയ്ക്കാൻ ജല ലഭ്യത കുറവായതോടെയാണ് വാഴ വെയിലേറ്റ് ഒടിയുന്നത്.
