കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ ശനിയാഴ്ച കോട്ടയത്തേക്ക്; ഊഷ്മളമായ സ്വീകരണമൊരുക്കാൻ ബിജെപി

കോട്ടയം: മൂന്നാം മോദി മന്ത്രിസഭയില്‍ സഹ മന്ത്രിയായി ചുമതലയേറ്റ ശേഷം അക്ഷരനഗരിയിലേക്ക് ആദ്യമായി എത്തുന്ന അഡ്വ. ജോർജ് കുര്യന് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കുന്നു.

ജൂണ്‍ 15 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കെപിഎസ് മേനോൻ ഹാളില്‍ ആണ് സ്വീകരണ സമ്മേളനം നടക്കുക.

ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മറ്റ് സംസ്ഥാന ജില്ലാ നേതാക്കള്‍, പ്രവർത്തകർ, പഴയകാല നേതാക്കള്‍ പ്രവർത്തകർ, വിവിധ മത സമുദായിക, സാംസ്‌കാരിക നേതാക്കള്‍, എന്നിവർ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും.