ഗസ്സയിലും ലബനാനിലും വ്യാപക നരനായാട്ട്; സഹായം തടഞ്ഞ് പട്ടിണിക്കിട്ട് ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി; 200ലേറെ പേര്‍ കൊല്ലപ്പെട്ടു; ഇവിടേക്കുള്ള സഹായ വസ്തുക്കള്‍ പൂർണമായി തടഞ്ഞു

ബെയ്റൂത്ത്: സിവിലിയൻ കുരുതി ഒഴിവാക്കണമെന്ന യു.എന്നിന്‍റെയും ലോകരാജ്യങ്ങളുടേയും ആഹ്വാനം തള്ളിയ ഇസ്രായേല്‍, ഗസ്സയിലും ലബനാനിലും വ്യാപക നരനായാട്ട് തുടരുന്നു.

വടക്കൻ ഗസ്സയില്‍ ജനങ്ങളെ പട്ടിണിക്കിട്ട് ക്രൂരത തുടരുകയാണ് ഇസ്രായേല്‍. മേഖലയില്‍ എട്ടു ദിവസങ്ങളായി ഇസ്രായേല്‍ തുടരുന്ന ഉപരോധത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 200 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പത്ത് ദിവസത്തോളമായി ഇവിടേക്കുള്ള സഹായ വസ്തുക്കള്‍ പൂർണമായി തടഞ്ഞിരിക്കുകയാണ് ഇസ്രായേല്‍.
ജനങ്ങളെ പൂർണമായും വടക്കൻ ഗസ്സയില്‍നിന്ന് പുറന്തള്ളുകയെന്ന പദ്ധതിയുടെ ഭാഗമാണ് സഹായനിഷേധം.

ക്രൂരമായ വംശഹത്യയാണ് വടക്കൻ ഗസ്സയില്‍ അരങ്ങേറുന്നതെന്നും എന്നാല്‍ ഇസ്രായേലിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് തുടരുമെന്നും ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞു. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്ബില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 30 പേർ കൊല്ലപ്പെട്ടു.
പ്രദേശത്തേക്ക് വരുന്നതില്‍നിന്ന് ആംബുലൻസുകളെയും മറ്റും സൈന്യം വിലക്കി.