തൃശൂര്‍: ഗാർഹിക പീഡന കേസ് ഒത്തുതീര്‍പ്പാക്കാത്ത വൈരാഗ്യത്തിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിന് തടവ് ശിക്ഷ. ബ്യൂട്ടി പാര്‍ലറില്‍ അതിക്രമിച്ചു കയറി ഭാര്യയെ ഉപദ്രവിച്ച പ്രതിയായ ഭര്‍ത്താവിന് 11 മാസം തടവും പിഴയും ശിക്ഷ വിധിച്ചു കോടതി.
കുടുംബപ്രശ്നം മൂലം വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയോടുള്ള വിരോധം മൂലം ബ്യൂട്ടിപാര്‍ലറിലേക്ക് അതിക്രമിച്ചു കയറി കൈ കൊണ്ടും, കീ ചെയിന്‍ കൊണ്ടും, സ്റ്റീല്‍ വള കൊണ്ടും, മുഖത്തും, തലയിലും അടിച്ച് ദേഹോപദ്രവം ചെയ്ത കേസിലാണ് പ്രതിയായ ചെവ്വൂര്‍ ഐനിക്കല്‍ പടിക്കല ജോഷിയെ ശിക്ഷിച്ചത്.
2019 ജൂണ്‍ 16ന് ചെവ്വൂരിലെ ബ്യൂട്ടിപാര്‍ലറില്‍ കേസിനാസ്പദമായ സംഭവം നടന്നത്. 2003 മേയ് 18 നായിരുന്നു ജോഷിയുടെ വിവാഹം. 2006 മുതല്‍ മദ്യപിച്ചു വരുന്ന പ്രതി ശാരീരികവും, മാനസികവുമായി പീഡിപ്പിച്ചിതിനെ തുടര്‍ന്ന് ഭാര്യ ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ചെയ്തു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഭാര്യ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു പ്രതിയുടെ അതിക്രമം.
