വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി 76കാരിയും കൊച്ചുമകനും; ഇരുവര്‍ക്കും തടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി

മാനന്തവാടി: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ 76 കാരിക്കും കൊച്ചുമകനും തടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി.

വയനാട്ടിലാണ് സംഭവം. മാനന്തവാടി കണിയാരം കല്ലുമൊട്ടംകുന്ന് പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷോണ്‍ ബാബു (27), ടിപി ത്രേസ്യാമ്മ (76) എന്നിവരെയാണ് കല്‍പ്പറ്റ അഡ്ഹോക്ക് -11 കോടതി (എന്‍ഡിപിഎസ് പ്രത്യേക കോടതി) ജഡ്ജ് വി. അനസ് ശിക്ഷിച്ചത്.

ഷോണ്‍ ബാബുവിന് മൂന്നുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴ ഒടുക്കാത്ത പക്ഷം നാല് മാസം കൂടി തടവും അനുഭവിക്കണം. കേസിലെ രണ്ടാം പ്രതിയായ ത്രേസ്യാമ്മക്ക് ഒരു വര്‍ഷം കഠിന തടവും 15000 രൂപ പിഴയും പിഴ അടക്കാനായില്ലെങ്കില്‍ നാല് മാസം കൂടി തടവും അനുഭവിക്കണം.

2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഷോണ്‍ബാബുവും ത്രേസ്യാമ്മയും ചേര്‍ന്ന് കഞ്ചാവ് ചെടി നട്ട് പരിപാലിക്കുകയായിരുന്നു.