ലഖ്നൗ: ജോലി വാഗ്ദാനം ചെയ്ത് ഇൻസ്റ്റഗ്രാം സുഹൃത്തും കൂട്ടാളിയും ചേർന്ന് യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഷാംലിയിലാണ് സംഭവം.
ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് യുവതിയോട് ക്രൂരത. മീററ്റ് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. ബാങ്കിൽ ജോലിചെയ്യുന്നുവെന്ന് അവകാശപ്പെട്ട വ്യക്തിയുമായി ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായിരുന്നുവെന്ന് പീഡനത്തിനിരയായ യുവതി പറഞ്ഞു.
ബാങ്കിൽ ജോലി ലഭിക്കാൻ ഇയാൾ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പിന്നാലെ, ജോലിയുടെ ആവശ്യത്തിനായി തന്നോട് ദെഹ്റാദൂണിലേക്ക് വരാൻ സുഹൃത്തിനെ അയച്ച് ഇയാൾ ആവശ്യപ്പെട്ടു.
ദേഹ്റാദൂണിൽ എത്തിയെങ്കിലും അവിടെ ഇയാൾ ഉണ്ടായിരുന്നില്ല. പിന്നീട്, ഇയാളുടെ കൂട്ടാളിയോടൊപ്പം ഷാംലിയിലേക്ക് പോയെന്നും അവിടെ വച്ചാണ് ഇൻസ്റ്റഗ്രാം സുഹൃത്തിനെ കണ്ടുമുട്ടിയതെന്നും അവർ വ്യക്തമാക്കി.
ഷാംലിയിൽവെച്ച് ഇരുവരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ യു.പി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
