താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി; പിവി അൻവറിനെതിരെ കേസെടുത്ത് പോലീസ്; ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് ചേലക്കര പോലീസ് കേസ് എടുത്തത്

പാലക്കാട് : പിവി അൻവറിനെതിരെ കേസെടുത്ത് ചേലക്കര പൊലീസ്. ചേലക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പിവി അൻവറിനെതിരെ കേസെടുത്തത്.

ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് ചേലക്കര പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ അൻവറും സംഘവും ആശുപത്രിയിൽ എത്തി ഡോക്ടർമാരോട് തട്ടിക്കയറിയതായും പരാതിയിൽ പറയുന്നു.

നാട്ടുകാർ ഇടപെടുകയും ചേലക്കര പൊലീസ് സ്ഥലത്തെത്തുകയും ചെയ്തതോടെയാണ് സംഘം സ്ഥലം വിട്ടത്.