ഗണേഷ് കുമാറിന്റെ തീരുമാനം വെറുതേയായില്ല; നടപ്പിലാക്കിയതിന് പിന്നാലെ ഫലം കണ്ട് തുടങ്ങി

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കിയ തീരുമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്.

ഡ്യൂട്ടിക്കിടെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന ആരംഭിച്ച ശേഷം അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ നാല് മുതലാണ് ഡ്യൂട്ടിക്കെത്തുന്ന ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മദ്യപിച്ചിട്ടുണ്ടോയെന്ന ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് ആരംഭിച്ചത്.

ഇടയ്ക്ക് മദ്യപിക്കുന്നുണ്ടോയെന്ന് അറിയാന്‍ സ്‌ക്വാഡ് പരിശോധനയും നടത്തുന്നുണ്ട്.
ജോലിക്ക് കയറുന്നതിന് മുമ്ബ് ഡ്രൈവര്‍മാര്‍ ബ്രെത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമായും നടത്തിയിരിക്കണം.

കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരില്‍ പലരും മദ്യപിച്ചാണ് ജോലിക്കെത്തുന്നതെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. അപകടങ്ങള്‍ കുറയ്ക്കുന്നതിനും അതോടൊപ്പം യാത്രക്കാരോട് മോശമായി പെരുമാറുന്നതിന് പിന്നിലെ പ്രധാന കാരണവും ഡ്യൂട്ടി സമയത്തെ മദ്യപാനമാണെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം നടപ്പിലാക്കിയത്.