വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്സിഡന്റുകളും; 76 ശതമാനവും ജലാംശം; അറിയാം പാഷൻ ഫ്രൂട്ടിൻ്റെ ഗുണങ്ങൾ

കോട്ടയം: കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് പാഷൻ ഫ്രൂട്ട്.

പർപ്പിള്‍, മഞ്ഞ എന്നീ നിറങ്ങളിലാണ് കൂടുതലും ഇവയെ കാണാറ്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്സിഡന്റുകളും അടങ്ങിയ പാഷൻഫ്രൂട്ടില്‍ 76 ശതമാനവും ജലാംശമാണ്.

ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മലബന്ധം ഒഴിവാക്കാനും ഒക്കെ ഈ ഫലം ഉത്തമമാണ്. കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള പഴമായതിനാല്‍ ഇതു പ്രമേഹരോഗികള്‍ക്കും കഴിക്കാം.

ഈ ഫലത്തില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷം വർധിപ്പിക്കാൻ സഹായിക്കും. കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഈ ഫലം ഉത്തമമാണ്.

വൈറ്റമിൻ സി, വൈറ്റമിൻ എ, കരോട്ടിൻ, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഇരുമ്ബ് എന്നിവയാല്‍ സമ്പുഷ്ടമാണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ട് പതിവായി കഴിക്കുന്നതു വൈറ്റമിൻ എയുടെ ആവശ്യമായ അളവ് ഉറപ്പാക്കുകയും അങ്ങനെ അന്ധതയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. ചർമത്തെ ചെറുപ്പമാക്കി നിലനിർത്തുന്നതിനും സഹായിക്കുന്നു.