കോട്ടയം: കഞ്ചാവുമായി അയ്മനം കുടമാളൂർ പുളിഞ്ചുവട് ഫിറോസ് മൻസിൽ ഫാരിസ് (25), കുമാരനല്ലൂർ പള്ളികിഴക്കേതിൽ ജിബിൻ ചെറിയാൻ (24) എന്നിവരെ ഗാന്ധിനഗർ പൊലീസ് പിടികൂടി. ഇവരിൽനിന്ന് 1.760 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പെരുമ്പായിക്കാട് തോപ്പിൽപടി ഭാഗത്ത് കഞ്ചാവ് വിൽപന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
എസ്എച്ച്ഒ ടി. ശ്രീജിത്ത്, എസ്ഐമാരായ അനുരാജ്, ആഷിൽ രവി, എഎസ്ഐ പത്മകുമാർ, സിപിഒമാരായ ദിലീപ് വർമ, രഞ്ജിത്ത്, അനൂപ്, വിഷ്ണു പ്രിയൻ, മനീഷ്, സജിത്ത്, കിരൺകുമാർ, ശ്രീനിഷ് തങ്കപ്പൻ, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
