കോട്ടയം: പാലാ ഭരണങ്ങാനത്ത് പാത്രക്കച്ചവടത്തിനെന്ന വ്യാജേന എത്തി വീട്ടിൽ തനിച്ചായിരുന്ന ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം തടവും 1,20,000 രൂപ പിഴയും വിധിച്ച് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി മിനി എസ് ദാസ് .
തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം യാഹിയാലാൻ.(41) നെയാണ് കോടതി ശിക്ഷിച്ചത്.
2008 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം. 20 വയസ്സ് പ്രായമുണ്ടായിരുന്ന ബുദ്ധിമാന്യമുള്ള അതിജീവിതയെ വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി വെള്ളം കുടിക്കാനെന്ന വ്യാജേന വീടിനുള്ളിൽ കയറി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തു നിന്ന് രക്ഷപെടുകയും ചെയ്‌തു.
പ്രതിയെ പാലാ സബ് ഇൻസ്പെക്‌ടർ വി.കെ ജയപ്രകാശിൻ്റെ നേതൃത്വത്തിൽ അന്നേ ദിവസം തന്നെ അറസ്റ്റ് ചെയ്യുകയും പാലാ ഡി വൈ എസ് പി പി റ്റി ജേക്കബ് അന്തിമ റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് 2012 ൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന ഇയാളെ ഇന്റർപോൾ സഹായത്തോടെ ഷാർജയിൽ നിന്ന് പാലാ ഡി.വൈ.എസ്.പി സദൻ കെയുടെ നേതൃത്വത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഐ പി സി 376, വകുപ്പ് പ്രകാരം 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും ഐ പി സി 430, വകുപ്പ് പ്രകാരം 3 വർഷം തടവും പതിനായിരം രൂപ പിഴയും പട്ടികജാതി/പട്ടികവർഗ്ഗ പീഡന നിരോധന നിയമം 3(1)(0) വകുപ്പ് പ്രകാരം 2 വർഷം തടവും പതിനായിരം രൂപ പിഴയും ചേർത്ത് 15 വർഷം തടവ് ശിക്ഷയും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. തടവ് ശികഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. സണ്ണി ജോർജ്ജ് ചാത്തുകുളം. അഡ്വ. സിറിൽ തോമസ് പാറപ്പുറം, അഡ്വ. ധനുഷ് ബാബു എന്നിവർ ഹാജരായി.
