ന്യൂഡൽഹി: വനിതാ സംവരണവും ലോക്സഭാ നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയും സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന് 2029 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തുടർഭരണം ഉറപ്പാക്കുക എന്നതാണന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ഇത് സംബന്ധിച്ച് ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള നിയമം അനുസരിച്ച് 2026 ലെ സെൻസസിന് ശേഷം രൂപീകരിക്കുന്ന മണ്ഡല പുനർ വിഭജന കമ്മീഷനാണ് വിഭജനം നടത്തേണ്ടത്. ഇത് ഭേദഗതി ചെയ്ത് ഏത് വർഷത്തെ കണക്ക് അനുസരിച്ച് വേണമെന്ന് ലോക്സഭക്ക് തീരുമാനിക്കാം എന്ന ഭേദഗതി കൊണ്ടു വരാൻ ശ്രമിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനാണ്.
ലോക്സഭയിലും നിയമസഭകളിലും 33% സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുവാനുള്ള ഭേദഗതി 2023 ൽ എല്ലാവരുടെയും പിന്തുണയോടെ പാസാക്കിയിട്ടുള്ളതാണ്. ഇത് നടപ്പാക്കുവാൻ ശ്രമിക്കുന്നതിന് പകരം സീറ്റുകളുടെ എണ്ണം 50 ശതമാനം കൂട്ടണമെന്ന് വാശി പിടക്കുന്നത് ബി.ജെ.പി യുടെ ഗൂഡത ന്ത്രമാണന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ വർദ്ധിപ്പിക്കുന്നത് ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമായി നടപ്പാക്കിയ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലീയ തിരിച്ചടിയാകുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ജനസംഖ്യയുടെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യൻ സംസ്ഥാന ങ്ങളും തമ്മിൽ വലീയ അന്തരമുണ്ടന്ന് വരുത്തുന്നത് നമ്മുടെ ഫെഡറൽ വ്യവസ്ഥകൾക്ക് എതിരാണ്. സീറ്റുകൾ വർദ്ധിക്കുന്ന സംസ്ഥാനങ്ങളുടെ വിഹിതം വർദ്ധിക്കുകയും സീറ്റുകൾ കുറവുള്ള സംസ്ഥാനങ്ങളുടെ വിഹിതം കുറയാനും മാത്രമേ ഈ ഭേദഗതി കൊണ്ട് ഉപകരികരിക്കുകയുള്ളൂ.
ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് നഷ്ടവും നടപ്പാക്കാഞ്ഞ സംസ്ഥാനങ്ങൾക്ക് നേട്ടവും എന്നത് രാജ്യതാൽപര്യങ്ങൾക്ക് എതിരാണന്ന് ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.
ഇപ്പോൾ നടന്നു വരുന്ന സെൻസസ് പൂർത്തിയാകുമ്പോൾ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ യഥാർത്ഥ കണക്ക് കൂടി ലഭ്യമാകും. ഈ കണക്കെടുപ്പിന് ശേഷം മണ്ഡല വിഭജനം നടത്തിയാൽ എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളുടെയും ആ വിഭാഗത്തിൽ പെട്ട സ്ത്രീകളുടെയും സംവരണം ഉറപ്പാക്കുവാനം സാധിക്കുമെന്നും അദേഹം പറഞ്ഞു.
ഇതൊന്നും കണക്കിലെടുക്കാതെ തികച്ചും രാഷ്ട്രീയ ലക്ഷ്യം മാത്രം വച്ചു കൊണ്ടുള്ള ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തിന് അപമാനമാണന്നന്നും ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു.
