വ്യാപാരിയെ കഴുത്തു ഞെരിച്ചു കൊന്നത് മോഷണ ശ്രമത്തിനിടെ; കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിൽ

പത്തനംതിട്ട: മൈലപ്രയില്‍ മോഷണ ശ്രമത്തിനിടെ വ്യാപാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ്.

കൊലപാതകം നടന്ന് എട്ട് ദിവസത്തിന് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്. തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ മൂന്നാമന്‍ പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ ഹാരിബ് എന്ന ഓട്ടോ ഡ്രൈവര്‍ പിടിയിലായിരുന്നു.

കൂടാതെ കവര്‍ന്നെടുത്ത വ്യാപാരിയുടെ സ്വര്‍ണ്ണമാല പണയം വെയ്ക്കാൻ സഹായിച്ച ആളെയും പോലീസ് പിടികൂടി. മുഖ്യപ്രതികളായ മുരുകന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ ക്രിമിനലുകളാണ്. ഇരുവരേയും എ ആര്‍ ക്യാമ്ബില്‍ ചോദ്യം ചെയ്കുയാണ്.

കൊലപാതകത്തില്‍ സഹായിച്ചവരെയും കസ്റ്റ‍ഡിയിലെടുക്കുമെന്നും പ്രതികളുടെ എണ്ണം കൂടുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ രണ്ട് പേരും പത്തനംതിട്ട സ്വദേശിയായ ഒരാളും പിടിയിലായിരുന്നു. നിലവില്‍ പിടിയിലായ മൂന്ന് പ്രതികളെ സഹായിച്ചവരെ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.