വർക്കലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ വിദേശ വനിത മരിച്ചു. ഫ്രാൻസ് സ്വദേശി ക്രിസ്റ്റിൻ (63) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ക്രിസ്റ്റീൻ. ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റീൻ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്.
വർക്കലയിൽ ഗുരുതരമായി പരിക്കേറ്റ വിദേശ വനിത മരിച്ചു; റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു
