ചെമ്മീൻകറി കഴിച്ചതിനുപിന്നാലെ തളർച്ച; കൊച്ചിയില്‍ 46കാരൻ മരിച്ചു

കൊച്ചി: ചെമ്മീൻകറി കഴിച്ചതിനുപിന്നാലെ തളർച്ച നേരിട്ട യുവാവ് മരിച്ചു.

നീറിക്കോട് സ്വദേശി സിബിൻ ദാസാണ് (46) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

ചെമ്മീൻകറി കഴിച്ച ശേഷം യുവാവിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

സിബിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്ന സിബിൻ രണ്ട് കുട്ടികളുടെ പിതാവാണ്. ഭാര്യ സ്മിത മാള്‍ട്ടയില്‍ നഴ്സാണ്.