വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കരിഓയിൽ ഒഴിച്ചു മറച്ച് ബൈപാസ് റോഡിൽ ശുചിമുറിമാലിന്യം തള്ളാനെത്തിയ ലോറി ഏറ്റുമാനൂർ പൊലീസ് പിടികൂടി

ഏറ്റുമാനൂർ: ബൈപാസ് റോഡിൽ ശുചിമുറിമാലിന്യം തള്ളാനെത്തിയ ലോറി ഏറ്റുമാനൂർ പൊലീസ് പിടികൂടി കേസെടുത്തു.

ലോറി ഉടമയ്ക്കും ജീവനക്കാർക്കും താക്കീതും നൽകി. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ എ.എസ്.അൻസലിന്റെ നേതൃത്വത്തിലുള്ള സംഘമാണു ടാങ്കർ ലോറി പിടിച്ചെടുത്തത്.

വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും ഇതു കരിഓയിൽ ഒഴിച്ചു മറച്ചിരുന്നതായും കണ്ടെത്തി.

നേരത്തേ ഏറ്റുമാനൂർ ബൈപാസിൽ ശുചിമുറിമാലിന്യം തള്ളിയ മറ്റൊരു ലോറിയും പൊലീസ് പിടികൂടിയിരുന്നു.