കോട്ടയം: വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദില്‍ ഒരു സ്നാക്ക് ഉണ്ടാക്കിയാലോ? സ്വാദിഷ്ടമായ ഫിഷ് കട്ലറ്റ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
മീന്‍ അരക്കിലോ
പച്ചമുളക് എട്ടെണ്ണം
സവാള നാലെണ്ണം
ഇഞ്ചി നാലു കഷണം
റൊട്ടിപ്പൊടി അര കപ്പ്
മുട്ട രണ്ടെണ്ണം
റൊട്ടി (വെള്ളത്തില്‍ മുക്കിപിഴിഞ്ഞെടുത്തത്) നാലു കഷണം
തയാറാക്കുന്ന വിധം
മീന്‍ വൃത്തിയാക്കി വേവിച്ച് മുള്ളും തൊലിയും മാറ്റി നുറുക്കിവെക്കുക. സവാള, ഇഞ്ചി, പച്ചമുളക് എന്നിവ പൊടിയായി അരിയണം. രണ്ടു ടീസ്പൂണ്‍ എണ്ണ ചൂടാകുമ്ബോള്‍ മുറിച്ച ചേരുവകള്‍ ഇട്ട് നന്നായി ഇളക്കണം. എന്നിട്ട് ഇറക്കി മീന്‍ ചേര്‍ത്ത് യോജിപ്പിച്ചു വെക്കണം.
