പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ദീര്‍ഘദൂര യാത്രാ ബസിന് തീപിടിച്ചു.
കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന എ വണ്‍ ട്രാവല്‍സ് ബസാണ് തീപിടിച്ചത്.
പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ യാത്രക്കാര്‍ പുറത്തിറങ്ങിയത് വലിയ അപകടം ഒഴിവാക്കി. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
ബസ് പൂര്‍ണമായും കത്തിനശിച്ചു. അപകട കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം.
