കേരളത്തില്‍ മാത്രം..! ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം; സീ എന്റര്‍ടൈന്മെന്റ്, സീ 5, ഈഗിള്‍സ് ക്ലബ് എന്നിവര്‍ അനുകൂല നിലപാട് സ്വീകരിച്ചതായി കായികമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്.

വിഷയത്തില്‍ സീ എന്റര്‍ടൈന്മെന്റ്, സീ 5, ഈഗിള്‍സ് ക്ലബ് എന്നിവര്‍ അനുകൂല നിലപാട് സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

കേരളത്തില്‍ മാത്രമാണ് ഇതിന് അനുമതിയുള്ളത്. സംസ്ഥാനത്തെ പ്രാദേശിക ക്ലബുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, പബ്ലിക് ലൈബ്രറികള്‍, യൂണിവേഴ്‌സിറ്റി കോളേജുകള്‍, സ്‌കൂളുകള്‍, സാമൂഹിക കൂട്ടായ്മകള്‍ എന്നിവിടങ്ങളില്‍ വാണിജ്യ താത്പര്യമില്ലാതെ ലോകകപ്പ് മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കാം.

എന്നാല്‍ ടിക്കറ്റ് വെച്ച്‌ പ്രദര്‍ശനം നടത്തുന്നവര്‍ക്ക് പരിമിതിയുണ്ട്. പ്രവേശന ഫീസ് ഈടാക്കി പ്രദര്‍ശനം നടത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രങ്ങളുണ്ടാകും.

മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈഗിള്‍ ക്ലബ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.