ബംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു.
പേരാവൂര്‍ പെരുന്തോടി അത്തൂര്‍ കല്ലംപറമ്പില്‍ വീട്ടില്‍ കെ.എസ്.മുഹമ്മദ് സഹദ് (20), തോലമ്പ്ര തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ റിഷ്ണു ശശീന്ദ്രന്‍ (23) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ബെന്നാര്‍ഘട്ട റോഡിലെ കമ്മനഹള്ളി ജങ്ഷനില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റുകിടന്ന ഇരുവരെയും പോലീസെത്തി സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെവെച്ച് സഹദ് മരിച്ചു. റിഷ്ണുവിനെ വിദഗ്ധചികിത്സയ്ക്കായി മറ്റൊരു സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അധികം താമസിയാതെ മരിച്ചു.
സഹദ് ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിയും റിഷ്ണു സ്വകാര്യകമ്പനി ജീവനക്കാരനുമാണ്.
