ത്രെഡ് ചെയ്യാതെ തന്നെ പുരികം നല്ല ഷെയ്‌പ്പാക്കാം; കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഈ വിദ്യ പരീക്ഷിച്ച്‌ നോക്കൂ

കോട്ടയം: മുഖസൗന്ദര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പുരികങ്ങള്‍. എത്ര സമയമെടുത്ത് ഒരുങ്ങിയാലും പുരികം കട്ടിയില്ലെങ്കില്‍ എന്തോ ഒരു കുറവുള്ളതുപോലെ മിക്കവരുടെയും മുഖത്ത് തോന്നിക്കാറുണ്ട്.

പുരികത്തിന് കട്ടി തോന്നിക്കാനായി ഐബ്രോ പെൻസില്‍, ഐബ്രോ ജെല്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നവരും ധാരാളമുണ്ട്.

എന്നാല്‍, ഇത്തരത്തിലുള്ള സാധനങ്ങള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ വിചാരിക്കുന്ന ഫലം കിട്ടില്ല. ഈ മാർഗങ്ങളൊന്നുമില്ലാതെ പുരികം എങ്ങനെ നാച്വറലായി ഭംഗിയുള്ളതും കട്ടിയുള്ളതുമാക്കാം എന്നതിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഇത് ശരിയായി ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പുരികം ത്രെഡ് ചെയ്യേണ്ട ആവശ്യം പോലും വരുന്നില്ല. ഇത് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

കാപ്പിപ്പൊടി – കാല്‍ ടീസ്പൂണ്‍

വെളിച്ചെണ്ണ – 3 തുള്ളി

കറ്റാർവാഴ ജെല്‍ – 2 ടീസ്പൂണ്‍

വൈറ്റമിൻ ഇ കാപ്സ്യൂള്‍ – 2 എണ്ണം

തയ്യാറാക്കുന്ന വിധം

സ്‌ക്രബും ക്രീമുമാണ് തയ്യാറാക്കേണ്ടത്. സ്‌ക്രബ് തയ്യാറാക്കുന്നതിനായി കാപ്പിപ്പൊടിയും വെളിച്ചെണ്ണയും നന്നായി യോജിപ്പിക്കുക. ഇത് തയ്യാറാക്കിയ ഉടൻ തന്നെ ഉപയോഗിക്കണം. കറ്റാർവാഴ ജെല്ലും വൈറ്റമിൻ ഇ കാപ്‌സ്യൂളും നന്നായി യോജിപ്പിച്ചാല്‍ വെള്ള നിറത്തിലുള്ള ക്രീം ലഭിക്കുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

സ്‌ക്രബ് പുരികത്ത് നന്നായി തേച്ച്‌ അഞ്ച് സ്‌ക്രബ് ചെയ്യുക. ഒരുപാട് അമർത്തി ഉരയ്‌ക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പുരികത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും പുതിയ രോമങ്ങള്‍ വളരാനും സഹായിക്കുന്നു. ശേഷം മുഖം നന്നായി കഴുകണം. പുരികത്തുണ്ടായിരുന്ന എണ്ണമയം മാറുന്നതിനായി ഫേസ്‌വാഷ് ഉപയോഗിക്കാവുന്നതാണ്. ഈർപ്പമില്ലാത്ത പുരികത്തിലേയ്ക്ക് ക്രീം തേച്ച്‌ പിടിപ്പിക്കണം. രാവിലെ ഉറക്കം ഉണരുമ്ബോള്‍ കഴുകി കളയാവുന്നതാണ്.