കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയ: എന്റെ കുമ്മനം കൂട്ടായ്മ ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും സ്വരൂപിച്ച സഹായനിധിയായ 30001 രൂപ കൈമാറി

അമ്പൂരം: മഞ്ജു സതീഷിന്റെ കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയയിലേക്ക് എന്റെ കുമ്മനം കൂട്ടായ്മ ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 30001/- സഹായനിധി, കൺവീനർ വിജയൻ ശ്രുതിലയം, ജനറൽ കൺവീനർ 8-)0 വാർഡ് മെമ്പർ ഷൈനി ടീച്ചർ എന്നിവർക്ക് കൈമാറി. എന്റെ കുമ്മനം കൂട്ടായ്മ സ്വരൂപിച്ച തുക പ്രസിഡന്റ് ജാബിർ ഖാന്റെ നേതൃത്വത്തിലാണ് കൈമാറിയത്.

കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ജലീൽ ലബ്ബ, എം എം അഷറഫ്, അനൂബ് കരിമ്പുംമാലി, സക്കീർ കിഴക്കേമാലിയിൽ, നൗഷാദ് ഇലഞ്ഞിക്കൽ, നിസാം പഴന്തറ തുടങ്ങിയവർ പങ്കെടുത്തു. കുമ്മനം അമ്പൂരം സ്വദേശിയായ സുഭാഷിന്റെ ഭാര്യ മഞ്ജു വൃക്ക രോഗത്തെ തുടർന്ന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു.

ഇപ്പോൾ അയ്മനത്തു താമസിക്കുന്ന അവർക്കായി അയ്മനം പഞ്ചായത്ത്‌ 6 വാർഡുകളിൽ സാമ്പത്തിക കളക്ഷൻ നടത്താൻ തീരുമാനിച്ചിരുന്നു. ഇന്നലെ തിരുവാർപ്പ് പഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും മഞ്ജു സതീഷ് ചികിത്സ സഹായ സമിതിയുടെ നേതൃത്വത്തിൽ എട്ടാം വാർഡ് കേന്ദ്രീകരിച്ചുള്ള പിരിവിൽ നിന്നും 108949/- രൂപയും, എന്റെ കുമ്മനം കൂട്ടായ്മ സ്വരൂപിച്ച 30001/- രൂപയും,വോയിസ് ഓഫ് കുമ്മനം കമ്മറ്റി സ്വരൂപിച്ച 6300/- രൂപയും ഉൾപ്പെടെ ലഭിച്ച 145250/- രൂപ കൈമാറി.