കൊച്ചി: എമ്പുരാൻ വിവാദത്തില്‍ സിനിമയുടെ അണിയറപ്രവർത്തകരുടെ മാപ്പിന് പിന്നാലെ പരിഹാസവുമായി ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
‘ഇനി കാണുന്നത് എംപുരാനല്ല വെറും ‘എംബാം’പുരാൻ ആയിരിക്കുമെന്നാണ് സുരേന്ദ്രന്റെ പരിഹാസം. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
‘ഉദരനിമിത്തം ബഹുകൃതവേഷം.. ഇനി കാണുന്നത് എംപുരാനല്ല വെറും ‘എംബാം’പുരാൻ… ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും.നാസൗ നായം കരഗതഃ കരസ്ഥോപി വിനാശിതഃ|
ആശയാ ദൂഷിതാ ബുദ്ധിഃ കിം കരോമി വരാധമഃ’, എന്നാണ് പോസ്റ്റില്‍ പറയുന്നത്.
