ലോക്സഭ തിരഞ്ഞെടുപ്പ്; കോട്ടയത്തെ ഫ്രാൻസിസ് ജോര്‍ജിന്റെ ചിഹ്നം ഓട്ടോറിക്ഷ

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ ചിഹ്നം ഓട്ടോറിക്ഷ.

കേരള കോണ്‍ഗ്രസ് പിളർന്നതോടെയാണ് ചിഹ്ന പ്രശ്നം ഉണ്ടായത്. കേരള കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയില്‍ ഇക്കുറി മത്സരിക്കുക എല്‍ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴികാടനാണ്.

കഴിഞ്ഞ തവണ തോമസ് ചാഴികാടനായിരുന്നു മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. എന്നാല്‍ പാര്‍ട്ടി പിളര്‍ന്നതോടെ ജോസ് കെ മാണിക്കൊപ്പം ചാഴിക്കാടനും ഇടതുമുന്നണിയുടെ ഭാഗമാവുകയായിരുന്നു.

അതിനിടെ കോട്ടയത്ത് നിന്നുള്ള മറ്റൊരു വാർത്ത രാജിവെച്ച യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നീക്കം പാളുന്നുവെന്നതാണ്. കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജി അനുകൂലമായി പ്രതികരിച്ചിട്ടേയില്ല.