ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ചരിഞ്ഞു; വെട്ടിക്കാട്ട് ചന്ദ്രശേഖരന് മതിയായ വിശ്രമം നല്‍കിയിരുന്നില്ലെന്ന് പരാതി

ആലപ്പുഴ: ചെങ്ങന്നൂരില്‍ ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെട്ടിക്കാട്ട് ചന്ദ്രശേഖരൻ എന്ന ആനയാണ് ചരിഞ്ഞത്.

കിടപ്പിലായ ആനയെ ഏഴുന്നേല്‍പ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ആലപ്പുഴയിലെ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനായാണ് ആനയെ എത്തിച്ചത്.

അതേസമയം, ആരോഗ്യ പ്രശ്നങ്ങളുള്ള ചന്ദ്രശേഖരനെ വിശ്രമം നല്‍കാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയായിരുന്നുവെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചിരുന്നത്.