കെ ഫോണിന്റെ ജോലിക്കിടെ കെ‌എസ്‌ഇബി പോസ്റ്റില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; അമ്പലപ്പുഴയില്‍ യുവാവിന് ദാരുണാന്ത്യം

അമ്പലപ്പുഴ: ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു.

തൃക്കുന്നപ്പുഴ കോട്ടെമുറി ചെറുകരയില്‍ അനന്തു (26) ആണ് മരിച്ചത്.

കെ ഫോണിന്റെ ജോലിക്കിടെ കെ‌എസ്‌ഇബി പോസ്റ്റില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവാവ് മരിച്ചത്.

പുറക്കാട് കരൂരിനു സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.