ആർക്കാണ് പ്രായം കുറയ്ക്കാൻ ഇഷ്ടമില്ലാത്തത്…! ഇനി എല്ലാവരും പറയും ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ലെന്ന്; അതിനായി ഡ്രാഗണ്‍ ഫ്രൂട്ട് ശീലമാക്കിക്കോളൂ; ഗുണങ്ങൾ ഇവയൊക്കെ

കോട്ടയം: ആർക്കാണ് പ്രായം കുറയ്ക്കാൻ ഇഷ്ടമില്ലാത്തത്.

എന്നും യുവത്വത്തോടിരിക്കാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. പ്രായം പിടിച്ചു നിർത്താൻ നമുക്കാകില്ലെങ്കിലും, കുറച്ചൊക്കെ ശ്രദ്ധിച്ചാല്‍ യുവത്വം ദീർഘിപ്പിക്കാൻ നമുക്കു കഴിയും.

അതിനു നമ്മളെ സഹായിക്കുന്ന ഒരു പഴവർഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. പൊതുവേ പലർക്കും കഴിക്കാൻ ഇഷ്ടമില്ലാത്ത പഴവർഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. പക്ഷേ ഇതിന്റെ ഗുണങ്ങള്‍ കേട്ടാല്‍ ആരായാലും കഴിച്ചുപോകും.

ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായപ്പഴം ഇന്ന് കേരളത്തില്‍ സുലഭമായി ലഭിക്കുന്ന പഴമാണ്. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ മനോഹരമായ ഇവ കേരളത്തിലും കൃഷിചെയ്യുന്നു. ധാരാളം ഗുണങ്ങളുളള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്.

ജീവകങ്ങളാല്‍ സമ്പുഷ്‌ടമായതിനാല്‍ ഇവ വാര്‍ധക്യം അകറ്റും.
ആന്‍റി ഓക്സിഡന്‍റ്, വിറ്റാമിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഇവയ്ക്ക് ശരീരത്തിന്‍റെ രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുളള കഴിവുണ്ട്. പ്രമേഹം, കൊളസ്ട്രോള്‍, സന്ധിവേദന, ആസ്തമ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുളള ശേഷിയും ഡ്രാഗണ്‍ ഫ്രൂട്ടിനുണ്ട്.

ക്യാന്‍സര്‍ തടയാനുളള കഴിവും ഇവയ്ക്കുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് ധാരാളമായി കഴിക്കുന്നത് പ്രായം അകറ്റാന്‍ സഹായിക്കും.
സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിക്കുന്നു. കൂടാതെ പലതരം ജാം, ജ്യൂസ്, വൈന്‍ തുടങ്ങിയവയുണ്ടാക്കനും ഇവ ഉപയോഗിക്കുന്നു.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുളളതുകൊണ്ടുതന്നെ മുഖ സൗന്ദര്യം വര്‍ധിക്കാന്‍ ഇവ സഹായിക്കും. സൂര്യതാപം മൂലം കരിവാളിച്ച ത്വക്കിന് ഇവ കഴിക്കുന്നത് വളരെ നല്ലതാണ്. മുഖം മിനുസപ്പെടുകയും തിളങ്ങുകയും ചെയ്യും. വിറ്റാമിന്‍ സി അടങ്ങിയിട്ടുളള ഇവ വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കും. ഡ്രാഗണ്‍ ഫ്രൂട്ട് ജ്യൂസായി കുടിക്കുന്നതും കഴിക്കുന്നതും അതുപോലെ തന്നെ മുഖത്ത് പുരട്ടുന്നതും നല്ലതാണ്.