സുരേഷ് ഗോപിയുടെ വീട്ടിലെത്തി മോഷ്‌ടിക്കുന്നത് സ്ഥിരം; പ്രതികളെ കുടുക്കാൻ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടില്‍ നടന്ന മോഷണത്തില്‍ നിർണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

മോഷണത്തിനായി പ്രതികള്‍ എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണിത്.

ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഷിമാസ്, അരുണ്‍ എന്നിവരാണ് മോഷണക്കേസില്‍ ഇന്ന് രാവിലെ അറസ്റ്റിലായത്.

ഇന്നലെയായിരുന്നു മോഷണം നടന്നത്. വീടിനോട് ചേർന്നുള്ള ഷെഡില്‍ നിന്നാണ് പഴയ വസ്‌തുക്കള്‍ മോഷ്‌ടിച്ചത്.

നേരത്തെയും ഇവിടെ പ്രതികള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരവിപുരം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. വീടിനോട് ചേർന്ന ഷെഡില്‍ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളുമാണ് മോഷണം പോയത്.