കൊച്ചി: ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയിലെ തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
സംഘാടകര്‍ പരിപാടിയിലൂടെ കൊള്ളലാഭമുണ്ടാക്കിയെന്നും നര്‍ത്തകിമാരില്‍ നിന്നും വന്‍ തുക ഈടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
പരിപാടിക്കാവശ്യമായ സാരി നിര്‍മിച്ചു നല്‍കിയത് കല്യാണ്‍ സില്‍ക്‌സ് ആണ്. സംഘാടകരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 12,500 സാരികള്‍ 390 രൂപയ്ക്ക് നല്‍കി.
എന്നാല്‍, നര്‍ത്തകിമാരില്‍ നിന്നും ഈ സാരിക്കായി ഈടാക്കിയത് 1,600 രൂപയാണ്. നല്ലൊരു കാര്യത്തിനുവേണ്ടി നല്‍കിയ സാരി ഈ രീതിയില്‍ കൊള്ളലാഭത്തിന് വിറ്റതില്‍ കല്യാണ്‍ അതൃപ്തി പ്രകടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
