ഡല്‍ഹി : ഡല്‍ഹി സർവകലാശാലയിലെ വിവിധ വകുപ്പുകളിലായി 56 അദ്ധ്യാപക തസ്തികകളില്‍ ഒഴിവുണ്ട്. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലെ ഒഴിവ് നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 21 ആണ്. അല്ലെങ്കില്‍ എംപ്ലോയ്മെന്റ് ന്യൂസില്‍ ഈ അറിയിപ്പ് പ്രസിദ്ധീകരിച്ച ദിവസം മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍
മാനേജ്മെന്റ് സ്റ്റഡീസ്, ഫിസിക്സ് & ആസ്ട്രോഫിസിക്സ്, സോഷ്യല്‍ വർക്ക് എന്നീ വകുപ്പുകളിലാണ് ഒഴിവുകള്‍.
ഏഴാം കേന്ദ്ര ശമ്ബള കമ്മീഷന്റെ ശുപാർശകള്‍ പാലിച്ചുകൊണ്ട്, അസോസിയേറ്റ് പ്രൊഫസർമാർക്ക് അക്കാദമിക് പേ ലെവല്‍ 13A യിലും പ്രൊഫസർമാർക്ക് ലെവല്‍ 14 ലും ആയിരിക്കും നിയമനങ്ങള്‍ നടത്തുക. www.du.ac.in എന്ന സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
അസോസിയേറ്റ് പ്രൊഫസർ തസ്തികയില്‍ ആകെ 35 ഒഴിവുകളും പ്രൊഫസർ തസ്തികയില്‍ 21 ഒഴിവുകളുമാണ് ഉള്ളത്.
മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസർ തസ്തികയില്‍ 23 ഒഴിവുകളാണുള്ളത്. (ജനറല്‍-9, എസ് സി-4, എസ് ടി-2, ഒബിസി-5, ഇ ഡബ്ലിയു എസ്-2, പിഡബ്ല്യുബിഡി-1)
പ്രൊഫസർ തസ്തികകളില്‍ 12 ഒഴിവുണ്ട് (ജനറല്‍-4, എസ് സി-3, എസ് ടി-1, ഒബിസി-2, EWS-1, പിഡബ്ല്യുബിഡി-1).
ഫിസിക്സ് & ആസ്ട്രോഫിസിക്സ് വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസർമാരുടെ എട്ട് ഒഴിവുകളാണുള്ളത് (എസ്.ടി-3, ഒ.ബി.സി-1, ഇ.ഡബ്ല്യു.എസ്-3, പി.ഡബ്ല്യു.ബി.ഡി-1) .
പ്രൊഫസർമാരുടെ ഏഴ് ഒഴിവുകളാണുള്ളത്.(യു.ആർ-2, എസ്.സി-1, എസ്.ടി-1, ഒ.ബി.സി-2, പി.ഡബ്ല്യു.ബി.ഡി-1) .
സോഷ്യല്‍ വർക്ക് വകുപ്പില്‍, അസോസിയേറ്റ് പ്രൊഫസർമാരുടെ നാല് ഒഴിവുകളാണ് ഉള്ളത് (എസ് സി-1, എസ് ടി-1, ഒബിസി-1, ഇഡബ്ല്യു എസ്-1)
പ്രൊഫസർമാരുടെ രണ്ട് ഒഴിവുകളുള്ളത്. (എസ് സി-1, ഒബിസി-1).
സംവരണം,യോഗ്യത
ഭിന്നശേഷി (പിഡബ്ല്യുബിഡി) വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് (യുആർ/എസ്‌സി/എസ്ടി/ഒബിസി/ഇഡബ്ല്യുഎസ്) വിഭാഗം പരിഗണിക്കാതെ സംവരണ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് ഡല്‍ഹി സർവകലാശാല വ്യക്തമാക്കി.
യുജിസി നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട യോഗ്യതാമാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
സർവകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ ഔദ്യോഗിക അറിയിപ്പില്‍ വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും വകുപ്പ് തിരിച്ചുള്ള യോഗ്യതകളും ഉദ്യോഗാർത്ഥികള്‍ക്ക് പരിശോധിക്കാം.
അപേക്ഷിക്കേണ്ട വിധം
ഡല്‍ഹി യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് പോർട്ടലായ www.du.ac.in വഴി നിശ്ചിത ഫോർമാറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഓഫ്‌ലൈൻ, കൈയ്യെഴുത്ത് അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
2025 ഒക്ടോബർ 21 വരെയോ, എംപ്ലോയ്‌മെന്റ് ന്യൂസില്‍ പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതല്‍ രണ്ടാഴ്ച വരെയോ, ഏതാണോ അവസാനം വരുന്നത് അതുവരെ അപേക്ഷിക്കാനാകും
നേരിട്ട് അപേക്ഷിക്കാനുള്ള ഓണ്‍ലൈൻ ലിങ്ക്: https://rec.uod.ac.in/
