സാങ്കേതികത്വത്തിന്റെ പേരില്‍ കണ്ണടയ്ക്കാനാവില്ല; വിയ്യുര്‍ സെൻട്രല്‍ ജയിലില്‍ ഏഴുവര്‍ഷമായി കഴിയുന്ന പ്രതിയ്ക്ക് ഐവിഎഫ് ചികിത്സയ്ക്കായി പരോള്‍ അനുവദിച്ച് ഹൈക്കോടതി; പ്രതിയുടെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍

സ്വന്തം ലേഖകൻ 

കൊച്ചി: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐവിഎഫ് ചികിത്സയ്ക്കായി പരോള്‍. രണ്ടാഴ്ചത്തേക്ക് പരോള്‍ നല്‍കാൻ ജയില്‍ ഡിജിപിയോടാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

പ്രതിയുടെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. പരാതിക്കാരിയുടെ ആവശ്യം ന്യായമെങ്കില്‍ കണ്ണടയ്‌ക്കാനാകുമോയെന്ന് കോടതി നിരീക്ഷിച്ചു.

വിയ്യുര്‍ സെൻട്രല്‍ ജയിലില്‍ ഏഴുവര്‍ഷമായി കഴിയുന്ന പ്രതിക്കാണ് പരോള്‍. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്. സാങ്കേതികത്വത്തിന്റെ പേരില്‍ കണ്ണടയ്ക്കാനില്ലെന്ന് കോടതി നിരീക്ഷിച്ചു.