കൊളസ്ട്രോളും ബ്ലഡ് ഷുഗറും നിയന്ത്രിക്കും; ഒരു ദിവസം 2 ഈന്തപ്പഴം കഴിക്കൂ

കോട്ടയം: ഈന്തപ്പഴം പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ്. നാരുകള്‍, പ്രോട്ടീൻ, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ ഈന്തപ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്.

അതിനാല്‍ പ്രമേഹരോഗികളില്‍ ഗ്ലൂക്കോസ് മെറ്റബോളിസവും ഇൻസുലിൻ സെൻസിറ്റിവിറ്റിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഈന്തപ്പഴം മോശം കൊളസ്ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഈന്തപ്പഴത്തില്‍ ഉയർന്ന അളവില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
എന്നാല്‍, ഈന്തപ്പഴം എത്രമാത്രം കഴിക്കുന്നു എന്നതിനെക്കുറിച്ച്‌ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം. അമിതമായി കഴിക്കുന്നത് അധിക കലോറി ഉപഭോഗത്തിന് കാരണമാകും. ഒരു ദിവസം 1 ഒന്നോ രണ്ടോ വലുത് അതല്ലെങ്കില്‍ മൂന്നു ചെറിയ ഈന്തപ്പഴങ്ങളോ കഴിക്കാനാണ് വിദഗ്ധർ നിർദേശിക്കുന്നത്.
ഒരു ദിവസം രണ്ട് ഈന്തപ്പഴം കഴിക്കുന്നതാണ് സുരക്ഷിതം.

ഈന്തപ്പഴത്തില്‍ സുക്രോസ്, ഗ്ലൂക്കോസ് അല്ലെങ്കില്‍ ഫ്രക്ടോസ് എന്നിവയുടെ രൂപത്തില്‍ ഗണ്യമായ അളവില്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാല്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍, പഞ്ചസാര ചേർത്ത സോഡകളേക്കാളും മറ്റ് പ്രോസസ്ഡ് ഭക്ഷണങ്ങളേക്കാളും ഈന്തപ്പഴം ഏത് ദിവസവും കഴിക്കാവുന്ന മികച്ച ലഘുഭക്ഷണമാണ്.

നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നു, കൂടാതെ ഈ പഴത്തിലെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ചെറിയ വർധനവിനേ കാരണമാകുന്നുള്ളൂ. കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് ചെറിയ അളവില്‍ ഈന്തപ്പഴം കുറയ്ക്കുമെന്നാണ് ചില ഗവേഷണങ്ങള്‍ പറയുന്നത്.