ആദ്യ രണ്ട് ടെസ്റ്റിലും സമാന കാരണത്താല്‍ കോഹ്‌ലി കളിച്ചിരുന്നില്ല. ഇന്ത്യൻ ഇതിഹാസത്തിന്റെ കരിയറില്‍ ആദ്യമായാണ് സ്വന്തം നാട്ടിലെ ടെസ്റ്റ് പരമ്ബരയില്‍ നിന്നും പൂർണമായി വിട്ടുനില്‍ക്കുന്നത്. ഇതോടെ ജെയിംസ് ആൻഡേഴ്സണ്‍ – വിരാട് കോഹ്‌ലി പോരാട്ടങ്ങള്‍ക്ക് അവസാനമായെന്നാണ് ആരാധകരുടെ പ്രതികരണം.
41കാരനായ ആൻഡേഴ്സണ്‍ ഇനിയൊരിക്കല്‍ കൂടി ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരമ്ബര കളിക്കാൻ ഇടയില്ല. അഞ്ച് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ആൻഡേഴ്സണ് ടെസ്റ്റില്‍ 700 വിക്കറ്റ് നേട്ടം തികയ്ക്കാം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ താരമാണ് ഇംഗ്ലണ്ട് പേസർ. കൂടുതല്‍ വിക്കറ്റ് നേടിയ പേസറും ആൻഡേഴ്സണ്‍ ആണ്.
ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്. 133 മത്സരങ്ങളില്‍ 800 വിക്കറ്റുകളാണ് മുരളീധരൻ വീഴ്ത്തിയത്. ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണാണ് പട്ടികയിലെ രണ്ടാമൻ. 145 മത്സരങ്ങളില്‍ നിന്ന് വോണ്‍ 708 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
