വൻ സ്പിരിറ്റ് വേട്ട ; പാലിയേക്കരയില്‍ കരിക്ക് കൊണ്ടു വരുന്ന പിക്കപ്പ് വാനില്‍ കടത്താൻ ശ്രമിച്ച അൻപത് കന്നാസിനടുത്ത് സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു

 

തൃശൂർ:കരിക്കുമായെത്തിയ പിക്കപ്പ് വാൻ കണ്ടപ്പോൾ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. പാലിയേക്കരയിലിട്ട് പരിശോധിച്ചു, കണ്ടെത്തിയത് സ്പിരിറ്റ്.തമിഴ്നാട്ടില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. അനധികൃതമായി സ്പിരിറ്റ് കടത്തിയ രണ്ടു പേർ പിടിയിലായി.

 

പാലക്കാട് സ്വദേശി ശ്രീകൃഷ്ണൻ , മധുര സ്വദേശി കറുപ്പുസ്വാമി എന്നിവരാണ് പിടിയിലായത്. 35 ലിറ്റർ വീതമുള്ള 50 കന്നായസ് സ്പിരിറ്റാണ് പിടിച്ചതെന്ന് എക്സൈസ് അറിയിച്ചു. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് കമ്മീഷണർ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചത്.