വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന് ഈ അടുത്തിടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് രേണു സുധി.തനിക്ക് മരണം വരെ കൊല്ലം സുധിയുടെ ഭാര്യയായിരിക്കാനാണ് ആഗ്രഹമെന്നും ഒരു വിവാഹം ഇനി ഉണ്ടാകില്ലെന്നുമായിരുന്നു രേണുവിന്റെ പ്രതികരണം.
ഒരു യുട്യൂബ് ചാനലിനോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളെ കുറിച്ചും വിവാഹത്തെ കുറിച്ചും രേണു പ്രതികരിച്ചത്.
