മുംബൈ : ഇംഗ്ലീഷ് ടെസ്റ്റിന് ഇന്ത്യ റെഡി. ജസ്പ്രിത് ബുംറയാണ് ഉപനായകന്‍. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറലാണ് ടീമിലെ പുതുമുഖം. ആഭ്യന്തര ലീഗിലെ മികച്ച പ്രകടനമാണ് ജുറലിന് ദേശീയ ടീമിലേക്കുള്ള വഴിതുറന്നത്. അതേസമയം, ജുറല്‍ ടീമിലെത്തിയതോടെ ഇഷാൻ കിഷന്‍ പുറത്തായി. ജുറലിനൊപ്പം പേസര്‍ ആവേശ് ഖാനും ആദ്യമായി ടെസ്റ്റ് ടീമിലെത്തി.
യുവതാരം കെ.എസ്. ഭരതും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലുണ്ട്. അതേസമയം, പരിക്കിനെ പിടിയിലായ പേസര്‍ മുഹമ്മദ് ഷമിക്ക് ആദ്യ രണ്ടു മത്സരങ്ങള്‍ നഷ്ടമാകും. രഞ്ജി ട്രോഫിയില്‍ ഇരട്ടസെഞ്ചുറി നേടി മികച്ച ഫോമിലുള്ള വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാരയെയും അജിന്‍ക്യ രഹാനെയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ മാസം 25 മുതല്‍ ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം മത്സരം ഫെബ്രുവരി രണ്ടുമുതല്‍ വിശാഖപട്ടണത്ത് അരങ്ങേറും.
ടീം: രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, കെഎസ് ഭരത്, ധ്രുവ് ജുറേല്‍, ആര്‍ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രിത് ബുംറ, ആവേശ് ഖാൻ.
