പത്തനംതിട്ട: കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം സിപിഎമ്മില്‍ ചേർന്നയാളെ കഞ്ചാവുമായി എക്‌സൈസ് പിടികൂടി.
പത്തനംതിട്ട മൈലാടുംപാറ സ്വദേശി യദു കൃഷ്‌ണനാണ് രണ്ട് ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാളെ പ്രതിയാക്കി കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു.
പത്തനംതിട്ടയില്‍ ബിജെപിയില്‍ നിന്നും 62 പേരാണ് ശരണ്‍ ചന്ദ്രനൊപ്പം സിപിഎമ്മില്‍ ചേർന്നത്. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു.
മന്ത്രി വീണാ ജോർജടക്കം പങ്കെടുത്ത ചടങ്ങിലാണ് ഇവരെ പാർട്ടിയില്‍ സ്വീകരിച്ചത്. ഇതിനിടെ ശരണ്‍ ചന്ദ്രൻ കാപ്പാ കേസ് പ്രതിയാണെന്ന വാർത്ത പുറത്തുവന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ചതിലടക്കം കേസുള്ളയാളാണ് ശരണ്‍ ചന്ദ്രൻ. ഇയാള്‍ക്കൊപ്പം അന്ന് പാർട്ടിയിലെത്തിയയാളാണ് യദു കൃഷ്‌ണൻ.
